ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത 500 രൂപ നല്‍കാതിരുന്നതോടെ രോഷാകുലരായി ദല്‍ഹിയിലെ തൊഴിലാളികള്‍. ‘ന്യൂസ്റൂം പോസ്റ്റ്’ എന്ന മാധ്യമമാണ് ഇതു സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അരവിന്ദ് കെജ് രിവാളിന്റെ റാലിയില്‍ പങ്കെടുത്തതിന് ലഭിക്കേണ്ട 500 രൂപ കിട്ടാത്തതില്‍ അസ്വസ്ഥരായി, പാര്‍ട്ടിയുടെ തൊപ്പി ധരിച്ചുനില്ക്കുന്ന ആളുകളെ വീഡിയോയില്‍ കാണാം.
ചോപ്ര എന്നയാളാണ് 500 രൂപ തരാമെന്ന് വാഗ്ദാനം ചെയ്ത് റാലിക്ക് കൊണ്ടുവന്നതെന്ന് പങ്കെടുത്ത ഒരാള്‍ പറഞ്ഞു. ഫെബ്രുവരി 28ന് നടക്കുന്ന എംസിഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളും ആപ് നേതാക്കളും ഷാലിമാര്‍ ബാഗിലും ബവാന പ്രദേശത്തും റോഡ് ഷോ നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനിടെ റാലിക്ക് എത്തിയാല്‍ പണം നല്‍കാമെന്ന വാഗ്ദാനം പാലിക്കാന്‍ ആപ്പിന് ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: