ചെന്നൈ : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളുമായി തമിഴ്നാടും ബംഗാളും. സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി. കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 4106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8807 പേര്‍ക്കാണ് ബുധനാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ബംഗാളില്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് ആയിട്ടുള്ള ആര്‍ടിപിസിആര്‍ പരിശോധ ഫലം ഹാജരാക്കണം. ശനിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
നേരത്തെ കര്‍ണ്ണാടകയും ദല്‍ഹിയും ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുകളെ തുടര്‍ന്ന് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇത് വ്യക്തമാക്കിയുള്ള പുതിയ സര്‍ക്കുലര്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. സ്ഥിരം യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് അനുവദിക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: