തൃശൂര്‍: ചേറ്റുവ – പെരിങ്ങാട് കണ്ടല്‍ പ്രദേശം വനം വകുപ്പ് നിയമപ്രകാരം റിസര്‍വ് വനമായി പ്രഖ്യാപിച്ചു. മന്ത്രി അഡ്വ. കെ രാജു ഓണ്‍ലൈനായി പ്രഖ്യാപനം നടത്തി. ചാവക്കാട് താലൂക്കിലെ പാവറട്ടി പഞ്ചായത്ത് പരിധിയില്‍ വരുന്ന 234.18 ഏക്കര്‍ റവന്യൂ ഭൂമിയാണ് കണ്ടല്‍ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന്റെ ഭാഗമായി റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. 250ലേറെ ഇനം പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം കൂടിയാണിത്.
ചാവക്കാട് ചേറ്റുവ കടലോര മേഖലകളുമായി അധികം ദൂരത്തല്ലാത്ത പെരിങ്ങാട് പുഴയും തണ്ണീര്‍ത്തടവും പ്രദേശത്തെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിലൂടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും സന്ദര്‍ശകരില്‍ പരിസ്ഥിതി വിജ്ഞാനം വളര്‍ത്താനും സാധിക്കും. കണ്ടല്‍ക്കാടിന്റെ സംരക്ഷണത്തിലൂടെ പ്രളയം ഉള്‍പ്പെടെ ദുരന്തങ്ങളെ ഒരുപരിധിവരെ തടയാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: