പുതുച്ചേരി: പുതുച്ചേരിയില്‍ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ ഭൂരിപക്ഷമില്ലാതെ വീണതോടെ അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ലഫ്. ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്രാജന് നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിന് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
നേരത്തെ മുഖ്യമന്ത്രി നാരായണസ്വാമിയുടെയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചിരുന്നു. പുതുച്ചേരി നിയമസഭാ മണ്ഡലത്തില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെത്തുടര്‍ന്നായിരുന്നു കൂട്ടരാജി. പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു രാജി.
വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞ ഭരണം നഷ്ടമായി. 33 അംഗ നിയമസഭയില്‍ ഭരണകക്ഷിയുടെ അംഗബലം 12 മാത്രമായി ചുരുങ്ങിയിരുന്നു. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി സ്പീക്കര്‍ വിപി ശിവകൊലുന്തു പ്രഖ്യാപിച്ചു. നിലവില്‍ സഭയില്‍ പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. നിയമസഭയുടെ ആകെ അംഗസംഖ്യ 26 ആയി കുറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ രാജി വെച്ച അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ട് പേര് മന്ത്രിമാരാണ്. ഇവരില്‍ ഒരാള്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യസര്‍ക്കാരില്‍ നിന്നും ആറ് എം എല്‍ എമാര്‍ രാജി വെച്ചതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധി ആരംഭിച്ചത്. ഒരു ഡിഎംകെ എംഎല്‍എയും പിന്നീട് രാജിവച്ചു. ഇതോടെ കോണ്‍ഗ്രസിന അംഗസംഖ്യ 9 ആയി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: