ഓൺലൈൻ സീരീസ്കളുടെ ഈ കാലത്ത് വ്യത്യസ്തമായ ഒരു മിനി വെബ്‌സീരിസ്, കഥയും കാര്യവും ചെറിയ തമാശകളുമായി മുന്നേറുന്നു. യൂട്യൂബിലാണ് ഈ വെബ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.
നമുക്കെല്ലാവർക്കും മനസ്സിന്റെ താളം നഷ്ടപെടുന്ന ചില നിമിഷങ്ങൾ എങ്കിലും ഉണ്ടാകാറില്ലേ. ഒരു സപ്പോർട്ടിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയം. അതുപോലെ അസ്വസ്ഥരായ നാല് ചെറുപ്പക്കാരും അവർ ഒരുമിച്ച് ചേരുന്ന ഒരു സപ്പോർട്ട് ഗ്രൂപ്പും അവരുടെ കൗൺസിലർ ആയ ഇഷാനും ചേരുന്നതാണ് ഗുട്ടൻസ്. ഗൗരവമുള്ള വിഷയം പ്രേക്ഷകർക്ക് രസിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നു എന്നതിൽ ടീം ഗുട്ടൻസ് ന് അഭിമാനിക്കാം.
ഷയാരി അഷ്‌റിൻ, അഷെർ അഷ്‌റിൻ, ആകർഷ് കോട്ടോല, സൂരജ് ജോസ് തുടങ്ങിയവരാണ് ഗുട്ടൻസിന്റെ അണിയറപ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: