Categories: Kerala

മലപ്പുറത്ത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ, പീഡനം മയക്കുമരുന്നിന് അടിമയാക്കിയ ശേഷം

വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ പ്രതികൾ മയക്കു മരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടർന്നു.

Published by

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നൽകി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പോലീസ് പറയുന്നു.

വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ പ്രതികൾ മയക്കു മരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടർന്നു. യുവാവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക