കൊല്ലം: കട്ടനിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും ഉയരുന്ന ശബ്ദവും പൊടിയും രോഗികളെ വീര്‍പ്പുമുട്ടിക്കുന്നു. കരുനാഗപ്പള്ളി ഗവ. ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട നിര്‍മാണത്തിന് ആവശ്യമായ സിമന്റ് കട്ടകള്‍ ആശുപത്രി പരിസരത്ത് തന്നെ നിര്‍മിക്കുന്നതാണ് രോഗികളെ വലയ്ക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഇതിനടുത്താണ്. ദിവസവും 1500 മുതല്‍ 2000 രൂപവരെ രോഗികള്‍ ഒപി വിഭാഗത്തില്‍ എത്തുന്നുണ്ട്. കിടപ്പുരോഗികള്‍ വേറെയും. രോഗികളും ഡോക്ടര്‍മാരും ജീവനക്കാരും പറയുന്ന കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ കഴിയുന്നില്ല. രോഗികള്‍ പരാതിപ്പെടുന്നു. ഇക്കാരണത്താല്‍ മിക്കപ്പോഴും ജീവനക്കാര്‍ തമ്മില്‍ കലഹിക്കുകയാണ്.
കോടിക്കണക്കിന് രൂപ ചെലവില്‍ ഒരുവര്‍ഷം മുന്‍പ് വാങ്ങിയ അള്‍ട്രാസൗണ്ട് മെഷീന് പ്രവര്‍ത്തന സജ്ജമാക്കാന്‍ നാള് ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിലും രോഗികള്‍ക്ക് അതിയായ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: