ന്യൂദല്‍ഹി : വിഭജിച്ച് ഭരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം നടക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഐശ്വര്യ കേരള യാത്രയില്‍ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ഐശ്വര്യ കേരള യാത്രയ്ക്കിടെ കേരളത്തേയും ഉത്തരേന്ത്യയും തമ്മില്‍ ബന്ധപ്പെടുത്തി രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രിമാര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. പതിനഞ്ച് വര്‍ഷം താന്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള എംപിയായിരന്നു. കേരളത്തെ അപേക്ഷിച്ച് അവിടെ വ്യത്യസ്ത രാഷ്ട്രീയമാണ്. പിന്നീട് കേരളത്തിലേക്കുള്ള വരവ് ഏറെ ഉന്മേഷം നല്‍കുന്നതാണ്.
കേരളത്തിലെ ജനങ്ങള്‍ക്ക് പ്രശ്നങ്ങളെ കുറിച്ചറിയാല്‍ താത്പ്പര്യമുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. പ്രശ്നങ്ങളുടെ വിശദാംശങ്ങളെ കുറിച്ചറിയാനും സംസ്ഥാനത്തെ ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്. വയനാടിനേയും കേരളത്തേയും താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടന്ന് അടുത്തിടെ വിദ്യാര്‍ത്ഥികളോട് താന്‍ വ്യക്തമാക്കിയതാണ്. എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം.
എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിന്നുകൊണ്ട് ഉത്തരേന്ത്യയ്ക്കെതിരെ വിഷം വമിപ്പിക്കുകയാണ് രാഹുല്‍. ഭിന്നിപ്പിച്ച് ഭരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം അത് നടക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയും. ഗുജറാത്തിലെ കഴിഞ്ഞ കോര്പ്പറേഷന് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും നദ്ദ പറഞ്ഞു.
അതേസമയം മുന്‍ മണ്ഡലമായ അമേഠിയേയും ഉത്തരേന്ത്യയേയും രാഹുല്‍ അപമാനിക്കരുതായിരുന്നെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പ്രതികരിച്ചു. ദക്ഷിണേന്ത്യയേയും കോണ്‍ഗ്രസ് രഹിതമാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ശിവരാജ് സിങ് ചൗഹാന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: