ആലപ്പുഴ: ട്രാക്കര്‍ ട്രേഡില്‍ പരിശീലനം പൂര്‍ത്തിയാക്കി ഒരു വയസ്സുകാരി ജൂഡി എന്ന ബെല്‍ജിയം നായ് ജില്ലാ പോലീസ് കെ9 സ്ക്വാഡിന് സ്വന്തമായി. സ്ഫോടകവസ്തുക്കള്‍ ലഹരി വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനും മോഷണം കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് സഹായകരമായ ട്രാക്കര്‍ വിഭാഗത്തിലും ബെല്‍ജിയം നായ്ക്കളെ ഉപയോഗിച്ചുവരുന്നു. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അവരുടെ ശ്വാന സേനയില്‍ ഇതില്‍ ഏറ്റവും മുന്നില്‍ സ്ഥാനം വഹിക്കുന്നത് ബെല്‍ജിയം നായകളാണ്.
അഫ്ഗാനിസ്ഥാനിലെ അല്‍ക്വയ്ദ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നതിനും ബിന്‍ ലാദനെ കീഴ്പ്പെടുത്തുന്നതിനും അമേരിക്കന്‍ സൈന്യത്തിന് വഴികാട്ടിയായി നിന്നത് ഇവരാണ്. ബുദ്ധികൂര്‍മ്മതയും സാഹചര്യങ്ങളോടു പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവും നിരീക്ഷണപാടവവും ഉടമസ്ഥരോടുമാത്രമുള്ള ആത്മാര്‍ത്ഥതയും, സ്നേഹവും, നയിക്കാനും നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള പ്രത്യേക സവിശേഷതയും മറ്റ് നായകളില്‍ നിന്നും വ്യത്യസ്തരാക്കുന്നു.
ആലപ്പുഴയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കി ഒരു വയസ്സുകാരി ജൂഡി പഞ്ചാബ് പോലീസിന്റെ ഹോം ഗാര്‍ഡ്, കനൈന്‍ ട്രയിനിങ് ആന്‍ഡ് ബ്രീഡിങ് സെന്ററില്‍ ജനിച്ച് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ കേരളത്തില്‍ എത്തിയതാണ്. സബ്ഇന്‍സ്പെക്ടര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കെ9 സ്ക്വാഡില്‍, സിപിഒമാരായ തോമസ് ആന്റണി യുടെയും പ്രശാന്ത് ലാലിന്േയും കീഴില്‍ മികച്ച പരിശീലനം സിദ്ധിച്ച് പരിശീലന കാലയളവിലെ ഏറ്റവും മികച്ച പ്രകടനത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയാണ് ജില്ലയില്‍ എത്തിയത്. ആലപ്പുഴ ജില്ല പോലീസ് കെ9 സ്ക്വാഡില്‍ ആദ്യമായാണ് ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട ജൂഡി എന്ന നായ എത്തുന്നത്. ജൂഡി ട്രാക്കര്‍ ട്രേഡിലാണ് പരിശീലനം നേടിയത്. കുറ്റാന്വേഷണ രംഗത്ത് പുതിയ മാറ്റം ജൂലിയെ കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവ് ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: