തിരുവനന്തപുരം: ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിര നിയമനം നടത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇടപെടലുകള്‍ നടത്തിയതായി ആരോപണം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് താത്പ്പര്യമുള്ളവരെ നിയമിക്കാനായി സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചതായാണ് ആരോപണം.
ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഡയറക്ടര്‍, പ്രോജക്ട് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ നിയമനത്തിനായാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 11 നാണ് ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. ഇവരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തി നേരിട്ട് നിയമനം നടത്തുന്നതിനായി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്നാണ് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നത്.
ഇതോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും ഡെപ്യൂട്ടേഷനില്‍ എത്തിയവരേയും സ്ഥിരപ്പെടുത്താന്‍ ഈ വിജ്ഞാപനത്തിലൂടെ കഴിയും. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നത് മന്ത്രി കെ.ടി. ജലീലിന് താത്പ്പര്യമുള്ള വ്യക്തിയാണ്. ഡെപ്യൂട്ടേഷനില്‍ 2018ലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇയാളെ സ്ഥിരപ്പെടുത്തുന്നതിനാണ് നീക്കം നടത്തുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: