വൈക്കം: പിണറായി വിജയന് സര്‍ക്കാരും സിപിഎം നേതാക്കളും ഡല്‍ഹിയില്‍ സമരം നടത്തുന്ന ഇടനിലക്കാര്‍ക്ക് പിന്തുണ നല്കുമ്പോള് കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യ മുനമ്പിലേക്ക്. കേരളത്തിലെ നെല്‍ കര്‍ഷകര്‍ പിടിച്ചു നില്ക്കാന് നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. കല്ലറ പഞ്ചായത്തില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു മില്ലുകാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ വലയുന്നു.
100 കിലോ നെല്ലിന് 15 കിലോ താര വരെയാണ് ഏജന്റ്ുമാര്‍ ആവശ്യപ്പെടുന്നത്. കല്ലറ കൃഷിഭവന് കീഴിലെ തെക്കേ വെന്തകരി, വടക്കോറത്തു വലിയകരി, കന്നുകളം, പടിഞ്ഞാപ്രത്തു വലിയകരി തുടങ്ങി 600 ഏക്കറോളം പാടത്തെ നെല്ലാണ് സംഭരണമാകാതെ ആഴ്ചകളായി കിടക്കുന്നതു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു ഏജന്റ്മാരെ പൂര്‍ണമായി ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ നെല്ല് പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം മില്ല് ഏജന്റ്മാര്‍ അവര്‍ക്കു തോന്നുന്ന താര വിളിച്ചു പറയുന്ന രീതിയാണ് നിലവിലുള്ളതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
മില്ല് അലോട്മെന്റ് നടത്തുന്നത് സപ്ലൈകോയാണ്. തുടര്‍ന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ നെല്ല് പരിശോധിച്ച് നെല്ലിന്റെ താരയില്‍ ധാരണ എത്തിയശേഷം പാടശേഖര സമിതിയും മില്ലുകാരുമായി നെല്ല് ലോഡിങ് ധാരണയില്‍ എത്തുന്നതാവും ഉചിതമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ദിവസങ്ങളില്‍ സംഭരണം തീരുമാനമാകാത്ത പക്ഷം ശനിയാഴ്ച മുതല്‍ കല്ലറ കൃഷി ഭവന് മുന്നില്‍ നിരാഹാര സമരത്തിന് തയ്യാറെടുക്കുകയാണെന്നു കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: