മെല്‍ബണ്‍: മെല്‍ബണില്‍ വീണ്ടും വിജയക്കൊടി നാട്ടി സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്വദെവിനെ തകര്‍ത്തുവിട്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം ശരിസിലേറ്റി. ദ്യോക്കോയുടെ ഒമ്പതാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്്. ഇവിടെ ഒമ്പത് ഫൈനലുകള്‍ കളിച്ചു. ഒമ്പതിലും ജേതാവായി.
ആവേശപ്പോരാട്ടത്തില്‍ 7-5, 6-2, 6-2 എന്ന സ്കോറിനാണ് ദ്യോക്കോവിച്ച് ഡാനിയല്‍ മെദ്വദെവിനെ കീഴടക്കിയത്. മെല്‍ബണ്‍ പാര്‍ക്കില്‍ ദ്യോക്കോവിച്ചിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ദ്യോക്കോയാണ് ഇവിടെ ചാമ്പ്യനായത്. ഇതോടെ ദ്യോക്കോവിച്ചിന് പതിനെട്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളയായി. രണ്ട് കിരീടങ്ങള്‍ കൂടി നേടിയാല്‍ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡിനൊപ്പം എത്താം.
അവസാനം മത്സരിച്ച പത്ത് വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ആറിലും ദ്യോക്കോ കിരീടം സ്വന്തമാക്കി. ഇതോടെ പുതിയ എടിപി റാങ്കിലും അദ്ദേഹത്തിന് ഒന്നാം റാങ്ക് ഉറപ്പായി. കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച നാലാം റാങ്കുകാരനായ മെദ്വദെവിന് ദ്യോക്കോവിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ തകര്‍ത്തു കളിച്ചെങ്കിലും പിന്നീട് മികവ് നിലനിര്‍ത്തായില്ല.
കടുത്ത പോരാട്ടം അരങ്ങേറിയ ആദ്യ സെറ്റില്‍ 7-5 ന് ദ്യോക്കോ ജയിച്ചുകയറി. രണ്ട്, മൂന്ന്് സെറ്റുകളില്‍ മെദ്വദെവ് അനായാസം കീഴടങ്ങി. ഇതോടെ ഇരുപത് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത മെദ്വദെവിന്റെ വിജയക്കുതിപ്പിന് വിരാമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: