കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്‌ക്ക് കുറ്റ്യാടിയിൽ ആവേശോജ്വല സ്വീകരണം. ജാഥാ രഥത്തിലെത്തിയ സംസ്ഥാന അധ്യക്ഷനെ പുഷ്പങ്ങൾ കൊണ്ട് പരവതാനി തീർത്താണ് പ്രവർത്തകർ വേദിയിലേയ്‌ക്ക് സ്വീകരിച്ചത്. കുറ്റ്യാടി ടൗണിൽ നടന്ന സമ്മേളനത്തിൽ സികെ പദ്മനാഭൻ, എം.ടി രമേശ് തുടങ്ങിയ സംസ്ഥാന നേതാക്കൾ സംസാരിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് മലബാര്‍ സംസ്ഥാന രൂപീകരണത്തിന് വർഗീയ ശക്തികൾ ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന പോപ്പുലര്‍ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായത്. എസ്‌കെഎസ്എസ്എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിംലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്.
കേരളം ഒരു അഗ്‌നിപര്‍വ്വത്തതിന് മുകളിലാണ്. 1921ല്‍ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികള്‍. വടകര പുതുപ്പണത്ത് നിന്നും പോലും യുപിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പോവുന്നതായും വടകരയിൽ നടന്ന സമ്മേളനത്തിൽ അദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിൽ നിന്നും ജാഥാ ഇന്ന് വൈകുന്നേരത്തോടെ വയനാട് ജില്ലയിലേയ്‌ക്ക് കടക്കും. ബത്തേരിയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: