ആലപ്പുഴ: കേരളത്തിലെ ബ്രാഹ്മണര്‍ സമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ പാര്ശ്വവല്ക്കരിക്കപെടുകയാണെന്ന് യോഗക്ഷേമ സഭ ജില്ലാ കൗണ്‍സില്‍ യോഗം വിലയിരുത്തി. ബ്രാഹ്മണ സമുദായത്തോടുള്ള അവഗണന സാമൂഹിക അനീതിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യോഗക്ഷേമസഭ നിര്‍ണ്ണായക സ്വാധീനവും, സാന്നിദ്ധ്യവുമാകുമെന്ന് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് ഓള് കേരള ബ്രാഹ്മിണ്‍സ് ഫെഡറേഷന് ചെയര്മാന് എസ്.സുബ്രഹ്മണ്യന് മൂസത് പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്എ.ബി.സുരേഷ് കുമാര്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ.ഇ.കൃഷ്ണന് നമ്പൂതിരി, ട്രഷറാര്‍ എസ്. വാസുദേവന്‍ നമ്പൂതിരി, ദക്ഷിണമേഖലാ പ്രസിഡന്റ് കെ.പി.വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: