കണ്ണൂർ/കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ സജീവന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും യാത്രയെ അഴിയൂരിൽ സ്വീകരിച്ചു.
പള്ളിപ്രം കോളനിയിൽ പ്രവർത്തകർക്കൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം യാത്ര കണ്ണൂരിൽ നിന്നും ആരംഭിച്ചു. നൂറുകണക്കിന് ജനങ്ങളാണ് യാത്രയെ വാഹനങ്ങളിലായി അനുഗമിക്കുന്നത്. വടകര, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലൂടെയാണ് യാത്രാ ഇന്ന് കടന്നുപോകുന്നത്.
കേരളത്തിൽ ഒത്തുതീർപ്പു രാഷ്‌ട്രീയം തുടങ്ങുന്നത് ലാവ്ലിൻ കേസു മുതലാണെന്ന് കെ.സുരേന്ദ്രൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സർക്കാർ ഇതിന്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടർച്ചയാണ് യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ പിണറായി വിജയൻ അട്ടിമറിച്ചത്. എ.കെ ആൻ്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: