ന്യൂദല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിമാനത്തിന് ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്കി ഇന്ത്യ. ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദര്‍ശത്തിനായി ചൊവ്വാഴ്ചയാണ് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുക. യുഎസിലേക്കും സൗദി അറേബ്യയിലേക്കുമുള്ള യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് വ്യോമപാത തുറന്നുകൊടുക്കാന്‍ 2019-ല്‍ പാക്കിസ്ഥാന് വിസമ്മതിച്ചിരുന്നു.
ജമ്മു കാശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ചായിരുന്നു ഇത്. അതിവിശിഷ്ട വ്യക്തി(വിവിഐപി)കളുടെ വിമാനത്തിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയില്‍ ചോദ്യം ചെയ്തിരുന്നു. സാധാരണ, വിവിഐപികളുടെ വിമാനങ്ങള്‍ക്ക് രാജ്യങ്ങള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇതില്‍നിന്ന് വ്യതിചലിച്ചായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് പാക്കിസ്ഥാന് അന്ന് അനുമതി നല്‍കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: