Categories: Kerala

എസ്എന്‍സി ലാവ്‌ലിന്‍ കേസ്: വീണ്ടും വാദം കേള്‍ക്കുന്നത് സംബന്ധിച്ച തീരുമാനം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Published by

ന്യൂദല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണ വിധേയനായ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് നിര്‍ണ്ണായകമാകും.  

ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കക്ഷികളില്‍ ഒരാളായ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ തിങ്കളാഴ്ച കോടതിയില്‍ രേഖാമൂലം നല്‍കിയിരുന്നു. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്റെ വാദം.

അതേസമയം കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by