തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നു വീണ്ടും വ്യക്തമാക്കി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ.്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് കേരളത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഐസക്ക് പറഞ്ഞു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ധന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരുന്നതിന് അനുകൂലമായെടുത്ത തീരുമാനത്തിന് ഏതിരാണ് കേരളമെന്നും ഐസക്ക് സൂചന നല്കി.
തോന്നുംപടി വില കൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അധികാരം നല്‍കിയത് യു.പി.എ. സര്‍ക്കാരാണ്. അത് ബി.ജെ.പിയും പിന്തുടരുന്നുവെന്നും ഐസക്ക് പറഞ്ഞു. അടിക്കടി ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും അവര്‍ പറഞ്ഞു. ഇന്ധനവില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളും തയ്യാറാകണം. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: