കോട്ടയം: എന്‍സിപി വിട്ട പാലാ എംഎല്‍എ മാണി സി കാപ്പന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള'(എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി രൂപികരിച്ച ശേഷം ആദ്യം ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പന് പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായു തെരഞ്ഞെടുത്തു.
എല്‍ഡിഎഫ് തന്നോട് കാണിച്ചത് അനീതിയാണ്. കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് എല്‍ഡിഎഫ് കാണിച്ചത് കനത്ത അനീതിയാണെന്നു കാപ്പന് പറഞ്ഞു. 3 തിരഞ്ഞെടുപ്പില്‍ മാണിയെ നേരിട്ട താന്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴ്ത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും നഷ്ടപ്പെട്ട് എല്‍ഡിഎഫ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് പാലാ താന്‍ തിരിച്ചു പിടിക്കുന്നത്. അത് തന്റെ മാത്രം നേട്ടമല്ല, എല്‍ഡിഎഫിന്റെ കൂട്ടായ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: