ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ എഡിസണ് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17-നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ന്യൂജഴ്സിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സിറ്റി എന്ന പദവി മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യയുള്ള സിറ്റി കൂടിയാണിത്.
എഡിസണ് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ആന്‍ഡ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ മെമ്പറായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മേയര്‍ സ്ഥാനത്തിനു മുതല്കൂട്ടായിരിക്കുമെന്നു സപ്ന കരുതുന്നു. ടാക്സ് നിയമങ്ങളില്‍ സ്ഥിരതയും, സിറ്റിയിലെ ജീവിതനിലവാരം ഉയര്‍ത്തുകയും, പുതിയ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്നു അവര്‍ പറയുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടി ഫെബ്രുവരി 24-നു സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ വച്ച് എന്‍ഡോഴ്സ്മെന്റ് ലഭിക്കുമെന്നു സപ്ന പറഞ്ഞു. 18,000 രജിസ്ട്രേഡ് ഡമോക്രാറ്റുകളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് സപ്ന കത്തെഴുതിയിട്ടുണ്ട്.
എഡിസണ് സിറ്റിയില്‍ 10,2000 ഏഷ്യന്‍ കുടുംബങ്ങളാണെന്നു അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും ഇവര്‍ പറഞ്ഞു. ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ലോയേഴ്സ് (ന്യൂജഴ്സി) പ്രസിഡന്റാണ് സപ്ന. ആല്‍ബനി ലോ സ്കൂളില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: