കോഴിക്കോട്: പത്മ പുരസ്ക്കാരങ്ങള്‍ നേടിയ മലയാളികളെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നതിന്റെ ഭാഗമായി വീടുകളിലെത്തി ഉപഹാരം നല്കി.
കൈതപ്രം ദാമോദരന്‍ നമ്പുതിരിക്ക് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും ഡോ. ധനജ്ഞയ് സഗ്ദേവിന് ആരോഗ്യഭാരതി ദേശീയ സംഘടനാ കാര്യദര്‍ശി ഡോ.അശോക് കുമാര്‍ ഷേണായിയും ഉപഹാരം നല്കി. ബാലന് പൂതേരിയുടെ വീട്ടില്‍ ബിജെപി ഉപാധ്യക്ഷന്‍ നാരായണന് നമ്പൂതിരി കെഎച്ച്എന്‍എയുടെ ആദരവ് അറിയിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം ബാലകൃഷ്ണന്, ആരോഗ്യഭാരതി സംസ്ഥാന സംഘടനാ കാര്യദര്‍ശി വി ബി.സജീവ്, മാധ്യമ പ്രവര്ത്തകന് സന്ദീപ് വാചസ്പതി എന്നിവരും സന്നിഹിതരാമായിരുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക: