ഇന്‍ഡോര്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് നിലംപൊത്തി. എന്നാല്‍, ആര്‍ക്കും പരിക്കില്ല. നേതാക്കള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജിതു പട്വാരി, സജ്ജന്‍ സിങ് വര്‍മ, വിശാല്‍ പട്ടേല്‍, വിനയ് ബാകലിവാല്‍ തുടങ്ങിയ നേതാക്കളായിരുന്നു കമല്‍നാഥിനൊപ്പം ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അമിതഭാരം മൂലമാണ് അപകടം സംഭവിച്ചതെന്നും സംഭവം നടന്ന ഡി.എന്‍.എസ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. മുകളില്‍ നിന്ന് ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുമ്പോള്‍ ഒരു ഡസനോളം ആളുകള്‍ അതിലുണ്ടായിരുന്നു. ഒപ്പം ലിഫ്റ്റിന്റെ ഡോറുകളും ജാമായി.ഉടന്‍ തന്നെ വിദഗ്ധ സംഘം എത്തിയാണ് നേതാക്കളെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: