Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക്കല്‍ കമ്മിറ്റി പുനഃസംഘടന; ചിറക്കര സിപിഎമ്മില്‍ കലാപം

ലോക്കല്‍ കമ്മിറ്റിയിലേക്ക് ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നത് ജില്ലാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഏരിയ കമ്മിറ്റിയുടെ മുന്നിലുള്ള ദുഷ്‌കരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 11:04 am IST
in Kollam
cpm

cpm

ചാത്തന്നൂര്‍: ആഭ്യന്തര കലാപം രൂക്ഷമായ സിപിഎം ചിറക്കര ലോക്കല്‍കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ നീക്കം ശക്തമാക്കി ഏരിയാഘടകം.  കഴിഞ്ഞതവണ ചിറക്കര ലോക്കല്‍ കമ്മിറ്റിയില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇപ്പോള്‍ കമ്മിറ്റിയിലില്ല. ഒരാള്‍ ജോലി ലഭിച്ചപ്പോള്‍ പാര്‍ട്ടി വിട്ടതും, ഒരാളെ സസ്പെന്‍ഡ് ചെയ്തതും, ഒരാള്‍ മരണപ്പെട്ടുമാണ് ഒഴിവുകള്‍ വരാന്‍ കാരണം. ഈ സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ മുന്‍നിര നേതാക്കന്മാര്‍ തമ്മില്‍ ആഭ്യന്തര കലഹം രൂപപ്പെട്ടുകഴിഞ്ഞു. ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍.  

ലോക്കല്‍ കമ്മിറ്റിയിലേക്ക് ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നത് ജില്ലാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഏരിയ കമ്മിറ്റിയുടെ മുന്നിലുള്ള ദുഷ്‌കരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്.  അതുകൊണ്ട് തന്നെ ചിറക്കര, ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിച്ച് പുതിയ ലോക്കല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ് ഒരുവിഭാഗം നടത്തുന്നത്.

കമ്മിറ്റികള്‍ വിഭജിക്കുന്നതോടെ കൂടുതല്‍ ആളുകളെ നേതൃനിരയിലേക്ക് എത്തിക്കാനും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കലഹം ഒഴിവാക്കാനും സാധിക്കുമെന്നാണ് ഏരിയ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നീക്കം എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്. നിലവില്‍ ആറുപേരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം നടത്തിയെങ്കിലും പലര്‍ക്കും എതിരെ പരാതികളുമായി നേതാക്കള്‍ തന്നെ രംഗത്തെത്തി.

ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനും മഹിളാ നേതാവിനും പങ്കുണ്ടെന്ന് കാണിച്ച് ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഏരിയ, ജില്ലാ നേതൃത്വത്തിന് മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി ഉയര്‍ത്തികാട്ടി ലോക്കല്‍ കമ്മിറ്റിയില്‍ ഒരുവിഭാഗം നേതാക്കള്‍ ഇവര്‍ക്കെതിരെ നീക്കം നടത്തിയതോടെയാണ് കലഹം രൂക്ഷമായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് അവകാശവാദം ഉന്നയിച്ച ഇതേ മഹിളാ നേതാവിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം തന്നെ നിഷേധിച്ചിരുന്നു. അന്ന് പാര്‍ട്ടി നല്‍കിയ വാക്ക് ലംഘിച്ചെന്നാണ് മഹിളാനേതാവിനെ അനുകൂലിക്കുന്നവരുടെ വാദം. ഉളിയനാട് വാര്‍ഡില്‍ തോറ്റ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാണ് മറുവിഭാഗം പ്രതിരോധിക്കുന്നത്. ഈ സംഭവങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് കൂടെകൂട്ടാനാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന.

Tags: Localcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.