തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസും സിഫോറും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തല്‍.
ഏകദേശം 43 ശതമാനം പേര് ഈ അഭിപ്രായം രേഖപ്പെടുത്തിയതായി സര്‍വ്വേ പറയുന്നു. പിന്‍വാതില്‍ നിയമനമാവും ഇടതുമുന്നണിയ്ക്കുള്ള മറ്റൊരു തിരിച്ചടി . പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ മോശം എന്നാണ് 45 ശതമാനം പേര് അഭിപ്രായപ്പെട്ടത്. ഈ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും 46 ശതമാനം പേര് രേഖപ്പെടുത്തി.
സമരവും പിന്‍വാതില്‍ നിയമനവും ചെറുപ്പക്കാര്‍ക്കിടയില്‍ പിണറായി സര്‍ക്കാരിന്റെ ജനസമ്മതി കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏകദേശം 54 ശതമാനം പേര് ഉണ്ട് എന്ന മറുപടിയാണ് നല്‍കിയത്.
അതുപോലെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായി കണക്കാക്കപ്പെട്ടത് ശബരിമല വിഷയമാണ്. അത് കൈകാര്യം ചെയ്ത രീതിയെ 34 ശതമാനം പേര് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: