കൊച്ചി: മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തില്‍, അന്ന് അക്രമം നടത്തിയവരുടെ പിന്തുണക്കാര്‍ അത് ആലോഷിക്കുമ്പോള്‍ ചരിത്ര വസ്തുതകള്‍ അവതരിപ്പിച്ച് ദേശസ്‌നേഹികളും സമാധാന പ്രിയരും. കുപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ചലച്ചിത്രം, ഡിജിറ്റല്‍ വേദികള്‍, അച്ചടി മാധ്യമങ്ങള്‍ വേദികളാണ് ശക്തമാകുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ പ്രകടനം നടത്തിയും പരസ്യമായി ആയുധമേന്തി വെല്ലുവിളിച്ചും വര്‍ഗീയവികാരം ഇളക്കുകയാണ്. എന്നാല്‍, സഹിഷ്ണുതയോടെ വസ്തുതകള്‍ അവതരിപ്പിച്ച് അനിഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ സന്ദേശം നല്‍കുകയാണ് ദേശ പ്രേമികള്‍.
പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന 1921: പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം വയനാട്ടില്‍ നടന്നു. 2022 ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ചലച്ചിത്ര ചിത്രീകരണം തുടങ്ങിയത്. മമ ധര്‍മ എന്ന നിര്‍മാണ കമ്പനിയാണ് ചിത്രത്തിനു പിന്നില്‍.
മാപ്പിള ലഹളയെക്കുറിച്ചുള്ള യഥാതഥ ചരിത്രം രേഖയിലാക്കിയ ഏറനാട് കലാപം എന്ന തുള്ളല്‍ കഥ പുസ്തക രൂപത്തില്‍ ജന്മഭൂമി ബുക്‌സ് പ്രകാശനം ചെയ്തു. മാപ്പിള ലഹള നടന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായി പ്രകാശനം ചെയ്ത പുസ്തകം എഴുതിയത് ആരെന്ന് കണ്ടെത്തിയിട്ടില്ല. കവിതയ്‌ക്ക് വിശദീകരണവും പഠനവുമുണ്ട്.
ഏറനാട് കലാപത്തിനൊപ്പം മാപ്പിള ലഹള വിഷയമായ മലയാളത്തിലെ പ്രമുഖ സാഹിത്യ രചനകളെക്കുറിച്ചുള്ള വിവരണവും പ്രസക്ത ഭാഗങ്ങളും ചേര്‍ന്നതാണ് പുസ്തകം.
മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയ്‌ക്ക് അവസരമൊരുക്കുന്നതാണ് ഈ പുസ്തകം. ജന്മഭൂമി ബുക്‌സിന്റെ പുസ്തകം ലഭിക്കാന്‍: 0484 2539819/2539820.
പ്രതികരിക്കാൻ ഇവിടെ എഴുതുക