Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിണറായിയുമായുള്ള ‘അന്തര്‍ധാര’ യുഡിഎഫില്‍ ചര്‍ച്ച; സീറ്റുറപ്പാക്കാന്‍ ആര്‍. ചന്ദ്രശേഖരന് തടസ്സങ്ങളേറെ

2011ലും 2016ലും ആര്‍. ചന്ദ്രശേഖരന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് നല്‍കിയിരുന്നില്ല. 2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൊല്ലം ആസ്ഥാനമായുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ പദവി ചന്ദ്രശേഖരന് നല്‍കി.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Feb 21, 2021, 12:31 pm IST
in Kollam

കൊല്ലം: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെ നിയമസഭയിലെത്തിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോയെന്ന ചര്‍ച്ച യുഡിഎഫ് കേന്ദ്രങ്ങളില്‍ സജീവം. സിപിഎം സംസ്ഥാന നേതൃത്വവുമായി ധാരണയില്‍ പോകുന്ന ചന്ദ്രശേഖരനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗവും തയ്യാറല്ല.  

മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖരനുള്ള ബന്ധം പരസ്യമാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ പോലും എല്‍ ഡി എഫ് മന്ത്രിസഭയില്‍ പല ശുപാര്‍ശകളും നടത്തുന്നത് ചന്ദ്രശേഖരന്‍ വഴിയാണത്രേ. തോട്ടണ്ടി ഇറക്കുമതി കേസില്‍ കിട്ടിയ കോടികള്‍ പല സിപിഎം ഉന്നതര്‍ക്കും പങ്കുവച്ച് നേടിയ ബന്ധമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചന്ദശേഖരനുള്ളതെന്ന് ഒരു പ്രമുഖനായ കെപിസിസി ഭാരവാഹി ജന്മഭൂമിയോട് പറഞ്ഞു.

2011ലും 2016ലും ആര്‍. ചന്ദ്രശേഖരന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് നല്‍കിയിരുന്നില്ല. 2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൊല്ലം ആസ്ഥാനമായുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ പദവി ചന്ദ്രശേഖരന് നല്‍കി. 2016ല്‍ ചന്ദ്രശേഖരന്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കശുവണ്ടി വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ടയുര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ഐഎന്‍ടിയുസിക്ക് പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നൊക്കെ നിലപാടെടുത്തെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിട്ടും ചന്ദ്രശേഖരന് സീറ്റ് വാങ്ങി നല്‍കാന്‍ അദ്ദേഹം വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ല.

ഇത്തവണ ഐഎന്‍ടിയുസിക്ക് 15 സീറ്റ് നല്‍കണമെന്നാണ് ആവശ്യം.  എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും നേതാക്കള്‍ക്ക് നല്‍കണമെന്നതാണ് സംഘടനയുടെ ആവശ്യം. സംസ്ഥാനത്ത് 17.36 ലക്ഷം തൊഴിലാളികളാണ് സംഘടനയില്‍ അംഗത്വമെടുത്തിട്ടുള്ളതെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും നല്ലൊരു വിഭാഗം ബദല്‍തൊഴിലാളി സംഘടനകള്‍ ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് കെപിസിസി ഭാരവാഹികള്‍ തന്നെ കണക്ക് നിരത്തി വ്യക്തമാക്കുന്നു. സംഘടനാനേതാക്കളില്‍ മിക്കവരും കോണ്‍ഗ്രസിന്റെയും നേതാക്കളായതിനാല്‍ സംഘടന ഉയര്‍ത്തുന്ന ആവശ്യത്തെ പരിഗണിക്കാതെ മാറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ പൊതു ശൈലി.

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ മറ്റ് പോഷക സംഘടനകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ആവോളം പരിഗണന കിട്ടുമ്പോള്‍ സംസ്ഥാന പ്രസിഡന്റിനെ പോലും തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവരില്‍ പ്രതിഷേധം രൂക്ഷമാണ്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും പരിഗണിക്കപ്പെടാതിരുന്ന സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ആര്‍.ചന്ദ്രശേഖരന് ഇത്തവണ സീറ്റ് ലഭിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.

വസ്തുതകള്‍ നിരത്തി എതിര്‍വിഭാഗം

ശൂരനാട് സ്വദേശിയായ ആര്‍. ചന്ദ്രശേഖരന് സീറ്റ് നല്‍കാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് എതിര്‍വിഭാഗം നടത്തുന്നത്. ചന്ദ്രശേഖരന്റെ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുതന്നെയാണിത്.  ഇടതുസര്‍ക്കാരിനെതിരെ വേണ്ടത്ര തരത്തില്‍ സമര രംഗത്തിറങ്ങാന്‍ ഐഎന്‍ടിയുസി തയ്യാറായില്ല, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ചില്ല എന്നിവയും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ ചന്ദ്രശേഖരന്‍ പിണറായിയുടെ ഭരണകാലത്ത് അത്തരമൊരു ശ്രദ്ധേമായ സമരം നടത്തിയില്ലെന്നതും ഇവരുടെ വാദമുഖങ്ങളാണ്.

Tags: electionഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.