ആലപ്പുഴ: കെഎസ്ഡിപിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ ബീറ്റാലാക്ടം ഇന്ജക്ഷന് പ്ലാന്റിന്റെ ഉദ്ഘാടനവും 2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും 22ന് രാവിലെ 10ന്് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് സി.ബി.ചന്ദ്രബാബു പറഞ്ഞു. മന്ത്രി ഇ.പി ജയരാജന് അധ്യക്ഷനാകും.
കുത്തിവയ്പ് മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള നോണ്‍ ബീറ്റാലാക്ടം ഇന്ജക്ഷന് പ്ലാന്റ് തിങ്കളാഴ്ച തുറക്കുന്നതോടെ മരുന്നുല്‍പ്പാദനത്തില്‍ നിര്‍ണായക ചുവടുവയ്പ്പാണ് കെഎസ്ഡിപി നടത്തുന്നത്. ഈ പ്ലാന്റില്‍ വര്‍ഷത്തില്‍3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി വയല്‍സ്, 1.20 കോടി എല്‍.വി.പി മരുന്നുകള്‍ (ഉയര്‍ന്ന അളവിലുള്ള മരുന്ന് ബോട്ടിലുകള്‍),88 ലക്ഷം തുള്ളിമരുന്നുകള്‍(ഒഫ്താല്‍മിക്) എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഡ്രിപ്പ് ഇടുന്നതിനായി പാരസെറ്റാമോള്‍, ഡെക്സ്ട്രോസ്, സലൈന്‍ എന്നിങ്ങനെയുള്ള 14 ഇനം മരുന്നുകളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇന്ജക്ഷന് പ്ലാന്റിനായി ജര്‍മന്‍ യന്ത്രം എത്തിക്കുകയായിരുന്നു.
കാന്‍സര്‍ ബാധിച്ച സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓങ്കോളജി ഫാര്‍മ പാര്‍ക്കും യാഥാര്‍ഥ്യത്തിലേക്ക് കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: