ന്യൂദല്‍ഹി: അയോധ്യാ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് ഏഴു ലക്ഷം രൂപ നല്കിയ നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്താചാര്യന് മുന്നോട്ട് വച്ച ആശയങ്ങള്‍ പൂര്‍ണമായും ഉള്‍കൊണ്ട് സ്വമേധയാ എന്‍.എസ്.എസ് നേതൃത്വം ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചത് ഹിന്ദു സമൂഹത്തിനാകെ സന്തോഷം നല്‍കുന്നതാണ്.
മന്നത്താചാര്യന്റെ നേതൃത്വത്തില്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ രൂപീകരണം മുതല്‍ തുടര്‍ന്ന പോന്ന ഹൈന്ദവ താത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസിനോട് ഹിന്ദു സമൂഹം എന്നും കടപ്പെട്ടിരിക്കും. മന്നത്താചാര്യന് സ്ഥാപിച്ച ആദ്യ കോളേജിന് എന്‍.എസ്.എസ് ഹിന്ദു കോളേജ് എന്ന് പേരിട്ടതുള്പ്പെടെ ഹൈന്ദവര്‍ നന്ദിയോടെ സ്മരിക്കുന്നുണ്ട്. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഹൈന്ദവ വിശ്വാസമൂഹത്തിന്റെ താത്പര്യം മുറുകെ പിടിക്കാന്‍ എന്‍.എസ്.എസിന് കഴിഞ്ഞിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സമര്‍പ്പിക്കുക വഴി ഹൈന്ദവ സമൂഹത്തോടുള്ള പ്രതിബദ്ധതയും കടപ്പാടും ഒരിക്കല്‍ കൂടി എന്‍.എസ്.എസ് ഊട്ടി ഉറപ്പിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു.
ആരും ആവശ്യപ്പെട്ടിട്ടല്ല സ്വന്തം നിലയ്ക്കാണ് രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിരുന്നു. വിശ്വാസത്തിന്റെ കാര്യത്തിലാണ് രാമക്ഷേത്രത്തിന് സംഭാവന ചെയ്തതെന്നും എന്‍എസ്എസ് പറഞ്ഞു എസ്ബിഐയുടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് ഏഴു ലക്ഷം രൂപ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: