വടക്കാഞ്ചേരി: ആചാര വൈവിധ്യങ്ങള്‍ കൊï് പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന് പറ പുറപ്പെട്ടു. 23നാണ് മാമാങ്കം. ക്ഷേത്രാങ്കണത്തില്‍ നിന്ന് എടുപ്പന്മാരുടെ തോളിലേറി മച്ചാട് ഭഗവതി തട്ടകത്തേയ്‌ക്ക് എഴുന്നള്ളുമ്പോള്‍, കൊമ്പും കൂറും കുഴലും കുത്തുവിളക്കും മാത്രമാണ് അകമ്പടിയേകുക. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏറെ വൈവിധ്യം പുലര്‍ത്തുന്ന മച്ചാട് മാമാങ്കത്തിന്റെ പറയെടുപ്പും ഏറെ സവിശേഷത നിറഞ്ഞതാണ്. ആദ്യ പറയായ ഹരിജന്‍ പറ സ്വീകരിച്ചാണ് തട്ടകദേശങ്ങളിലേക്ക് തിരിച്ചത്.
കൊവിഡായതിനാല്‍ ഇത്തവണ വീട് കയറിയുള്ള പറയെടുപ്പ് ഉണ്ടാകില്ല. 23ന് മാമാങ്ക ദിവസം ഉച്ചയ്‌ക്ക് ഒന്നിന് തട്ടകദേശക്കാരുടെ കുതിര വരവ്, മണലിത്തറ ദേശക്കാരുടെ കുംഭക്കുടം എന്നിവയോടെ വേല ആരംഭിക്കും. രണ്ടിൻ മേജര്‍സെറ്റ് മേളം, അഞ്ചിന് കുതിരകളുടെ എഴുന്നള്ളിപ്പ്.
ആറിന് പുതന്‍, തിറ, മീത്തികുന്ന്, മങ്കര, മണലിത്തറ, പുന്നം പറമ്പ്, കരുമത്ര കോളനികളുടെ വേല കാവേറ്റം. രാത്രി 11.30ന് മേളം, പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ കോളനികളുടെ താലം വരവ്. 24ന് പുലര്‍ച്ചെ 2.30ന് മേജര്‍സെറ്റ് പഞ്ചവാദ്യം. ഏഴിന് മേളം തുടര്‍ന്ന് കുതിരകളുടെ എഴുന്നെള്ളിപ്പ്, പുതന്‍, തിറ, കോളനികളുടെ വേല എന്നിവയോടെ മാമാങ്കത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: