തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ അവരുടെ ചികിത്സയ്‌ക്കായി ചെലവാക്കിയത് 68.38 ലക്ഷം രൂപ. വിവരാവകശ നിയമപ്രകാരം മെഡിക്കല്‍ റീ ഇംമ്പേഴ്‌മെന്റ് ഇനത്തില്‍ മന്ത്രിമാര്‍ കൈപ്പറ്റിയതാണ് ഈ തുക. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ധനമന്ത്രി തോമസ് ഐസക്കാണ് ചികിത്സയ്‌ക്കായി ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത്. 7.74 ലക്ഷം രൂപയാണ് ധനമന്ത്രിക്ക് മാത്രം ചെലവാക്കിയത്. മന്ത്രി കെ. രാജുവാണ് രണ്ടാമത്. 7.40 ലക്ഷം രൂപയാണ് കെ.രാജുവിന്റെ ചികിത്സാ ചെലവ്. മൂന്നാം സ്ഥാനത്തുള്ള ആരോഗ്യമന്ത്രി കെ.കെ ശൈലജ 6.78 ലക്ഷം രൂപയാണ് ചികിത്സക്കായി ചെലവാക്കിയത്. വി.എസ്.സുനില്‍ കുമാര്‍ (6.04 ലക്ഷം), കടകംപള്ളി സുരേന്ദ്രന്‍ (5.50 ലക്ഷം), മേഴ്സിക്കുട്ടിയമ്മ (5.04 ലക്ഷം) എന്നിവരാണ് അഞ്ച് ലക്ഷത്തിന് മുകളില്‍ ചികിത്സ ചെലവുള്ള മറ്റ് മന്ത്രിമാര്‍.
എ.കെ.ശശീന്ദ്രന്‍ (52,381 രൂപ), ഇ.ചന്ദ്രശേഖരന്‍ (71,093 രൂപ), എ.െക. ബാലന്‍( 1.55 ലക്ഷം), എം.എം. മണി (2.10 ലക്ഷം), ടി.പി. രാമകൃഷ്ണന്‍ (4.55 ലക്ഷം), മാത്യു ടി. തോമസ് (1.82 ലക്ഷം), രാമചന്ദ്രന്‍ കടന്നപ്പള്ളി (2.97 ലക്ഷം), കെ.ടി. ജലീല്‍ (1.24 ലക്ഷം), പി.തിലോത്തമന്‍ (1.19 ലക്ഷം), കെ.കൃഷ്ണന്‍ കുട്ടി (4.78 ലക്ഷം), ജി. സുധാകരന്‍ (3.35 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ചികിത്സ ചെലവ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവിലെ ആശുപത്രികള്‍ നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി എന്നാണ് ഇടത് അവകാശവാദം. എന്നാല്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ചികിത്സ തേടിയത് കൂടുതലും സ്വകാര്യ ആശുപത്രികളിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: