കൊല്ലം : ആഴക്കടല്‍ മത്സബന്ധന കരാറിനായി ചര്‍ച നടത്തിയെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചെന്നിത്തലയുടേത് ഉണ്ടായില്ലാ വെടിയാണ്. അദ്ദേഹത്തിന് പ്രസ്താവന തിരുത്തി മാപ്പ് പറയേണ്ടി വരുമെന്നും ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം പറഞ്ഞത് ഇഎംസിസി പ്രതിനിധികള്‍ അമേരിക്കയില്‍ വന്ന് തന്നെ കണ്ടെന്നാണ്. ഇന്ന് പറയുന്നത് കേരളത്തില്‍ വന്ന് കണ്ടെന്നാണ്. ആരെങ്കിലും തന്നെ വന്ന് കണ്ടാല്‍ അത് പദ്ധതിയാകുമോ. കേരളത്തില്‍ പലരും തന്നെ കാണും.
യുഎന്നിന്റെ പരിപാടിക്കായാണ് അമേരിക്കയില്‍ പോയത്. പല മലയാളികളും തന്നെ കണ്ടു. പക്ഷേ ആഴക്കടല്‍ പ്രോജക്ടിനെ പറ്റി സംസാരിച്ചിട്ടില്ല. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയശേഷമാണ് മത്സ്യനയം രൂപപ്പെടുത്തിയത. എന്റെ നിലപാട് താന്‍ തിരുത്തില്ല. മാപ്പ് പറയില്ല. ഒരു നയത്തിലും മാറ്റം വരുത്തില്ലെന്നും അവര്‍ പറഞ്ഞു.
മത്സ്യ നയത്തില്‍ തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല. ഇതില്‍ മാറ്റം വരുത്തിയത് തൊഴിലാളികളുടെ നന്മയെ കരുതിയാണ്. രാഹുല്‍ ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനത്തിന് ഹൈപ്പുണ്ടാക്കാനുള്ള റിഹേഴ്സലാണ് രമേശ് ചെന്നിത്തല നടത്തുന്നത്. നടത്തിയ പ്രസ്താവന അദ്ദേഹം തിരുത്തേണ്ടി വരും, മാപ്പും പറയേണ്ടതായും വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: