കാസര്‍കോട്: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയില്‍ ഇടതു സര്‍ക്കാറിനെതിരായ കുറ്റ പത്രവുമായി പുസ്തകവണ്ടിയും. ബിജെപി പ്രസദ്ധീകരണവിഭാഗം തയ്യാറാക്കിയ പുസ്തകങ്ങളുമായി പ്രത്യേക വാഹനവും യാത്രയുടെ ഭാഗമായുണ്ടാകും.
‘ദൈവത്തിന്റെ നാട്ടില്‍ ചെകുത്താന്റെ വിളയാട്ടം’ എന്ന പേരില്‍ ബിജെപി സംസ്ഥാന സമിതിയംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന് തയ്യാറാക്കിയതാണ് ഇടതുസര്‍ക്കാറിനെതിരെ കുറ്റപത്രം.
ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന് എഴുതിയ ‘ വൈരുദ്ധാത്മിക ഭൗതികവാദവും കമ്മ്യുണിസ്റ്റ് ജീര്‍ണ്ണതയും’ , കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ ജയസൂര്യന്‍ തയ്യാറാക്കിയ’ ‘കര്‍ഷകസമരത്തിന്റെ കാണാപ്പുറം’,ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ തയ്യാറാക്കിയ ‘ ശബരിമല: ഇടതുവലതു മുന്നണികളുടെ വഞ്ചന’, ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ എം മോഹന്‍ദാസ് തയ്യാറാക്കിയ ‘ പുതിയ കേരളം പുതിയ വികസനം’ എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.
ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി എഴുതിയ .’ വഞ്ചനയുടെ 100 വര്‍ഷങ്ങള്‍ ‘ ഉള്‍പ്പെടെ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും വണ്ടിയിലുണ്ടാകും. പുസ്തകങ്ങളുടെ പ്രകാശനം യു പി മുഖ്യമന്ത്രി യോഗി ആധിത്യനാഥ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: