തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിലാണ് പ്ലോഗിങ് എന്നൊരു വാക്ക് വാര്‍ത്തയില്‍ ഇടം പിടിച്ചത്. പലരും ആദ്യമായി കേള്‍ക്കുന്നതും. മഹാബലി പുരത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായുള്ള നയതന്ത്ര ചര്‍ച്ചക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തിയാണ് കാരണം.
ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങിയ നരേന്ദ്ര മോദി കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കി. അരമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. വ്യായാമത്തിനൊപ്പം വൃത്തിയും പ്രതിനിധാനം ചെയ്യുന്ന ‘പ്ലോഗിങ്’ എന്ന പദം പ്രശസ്തവുമായി.
പ്ലോഗിങിന്റെ അര്‍ത്ഥമൊന്നും അറിയില്ലങ്കിലും മോദി അന്നുചെയ്ത കാര്യങ്ങള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ആളെ പേരൂര്‍ക്കടക്കാര്‍ക്ക് അറിയാം. ഡോ. നിസാര്‍ അഹമ്മദ്
അതിരാവിലെ ഇന്ദിരാ നഗറിലെ റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന അസോസിയേഷന്റെ അധ്യക്ഷന്‍.
ഒന്നര പതിറ്റാണ്ടായി ഡോ. അഹമ്മദിന്റെ ജീവിതചര്യയുടെ ഭാഗമാണ് രാവിലത്തെ നടത്തവും ഒപ്പമുള്ള മാലിന്യ ശേഖരണവും. ബക്കറ്റും കുത്തുകമ്പിയുമായി ഇറങ്ങുന്ന ഡോക്ടര്‍ ഒരു മണിക്കൂര്‍ ആണ് ‘പ്ലോഗിങ്’ നടത്തുന്നത്.
മാനസികാരോഗ്യ വിദഗ്ദന് എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ. നിസാര്‍ ഇപ്പോള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലും സുഗതകുമാരി തുടങ്ങിയ അഭയ ഗ്രാമത്തിലും കണ്സല്ട്ടന്റാണ്..
പലരും അഭിനന്ദിച്ചിട്ടുണ്ട്. മന്ത്രി ഡോ തോമസ് ഐസക്ക്് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടിലെത്തി അനുമോദിക്കുകയും ഫേസ് ബുക്കിലെഴുതുകയും ചെയതു. നല്ലതെന്നു പറയുമെങ്കിലും ആരും കൂടെ കൂടാറില്ല. ശുചിത്വ ബോധമുണ്ടാകാന്‍ ഗാന്ധിജി കോളനി വൃത്തിയാക്കി . ഒരുമാസം കഴിഞ്ഞ് വീണ്ടും വൃത്തികേടായതിനെകുറിച്ച് ചോദിച്ചപ്പോള്‍ ‘ഗാന്ധിജി പിന്നീട് വന്നില്ല’ എന്ന മറുപടി കിട്ടിതായി വായിച്ചിട്ടുണ്ട്. ആ മാനസികാവസ്ഥക്ക് മാറ്റം വന്നിട്ടില്ല. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നു വിചാരിക്കുന്നില്ല. എനിക്കൊരു മനസുഖം കിട്ടും’ നിസാര്‍ പറഞ്ഞു
ശുചിത്വ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മന് കീ ബാത്തില്‍ ഉയര്‍ത്തിക്കാട്ടിയ കുമരകം കാരന് രാജപ്പന് ഭിന്നശേഷിക്കാരനും സാധാരണക്കാരനുമായിരുന്നെങ്കില്‍ അതിന്റെ മറുപുറമാണ് ഡോക്ടര്‍. ഉന്നത പദവിയിലിരിക്കുന്ന വിദ്യാസമ്പന്നന്‍.
ശുചിത്വത്തെ ഒരു വിഷയമാക്കി എടുത്ത് ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്രധാധമന്ത്രി യുടെ പ്രവര്‍ത്തി പലര്‍ക്കും പ്രചോദനമായിട്ടുണ്ട്് എന്നു പറഞ്ഞ് സന്തോഷത്തോടെ അതിരാവിലെ തന്റെ പ്ലോഗിങ് തുടരുകയാണ് ഡോ. നിസാര്‍ അഹമ്മദ്
കായംകുളം സ്വദേശിയായ ഡോ നിസാര്‍ 1980 ല്‍ ഇന്ദിരാ നഗറില്‍ എത്തിയപ്പോള്‍ തൊട്ടയല്ക്കാരനായി മറ്റൊരു ഓണാട്ടുകരക്കാരനെ കൂടി കിട്ടി. പ്രശ്സ്ത കവി പി. നാരായണക്കുറുപ്പ്. പലരും കളിയാക്കിയപ്പോള്‍ അയല്ക്കാരന്റെ വേറിട്ട പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കാന്‍ കവി ഉണ്ടായിരുന്നു.
വര്‍ഷങ്ങളായി റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റായ ഡോ. നിസാര്‍ മുന്‍കൈ എടുത്ത് വീടു പരിസരം വ്യത്തിയായി സംരക്ഷിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും പുരസ്ക്കാരം നല്കുന്നു.കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന നബിസത്ത് ബീബിയുടെ മകള്‍ അഡ്വ. പി എ സാധിക യാണ് ഭാര്യ. ആസിഫും ഫിറോസും മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: