തിരുവനന്തപുരം : ശയനപ്രദക്ഷിണം നടത്തിയും തലമൊട്ടയടിച്ചും മുട്ടിലിഴഞ്ഞും തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരെ രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികള്‍ പിൻവാതിൽ നിയമനത്തിനെതിരെ മീന്‍ വില്പന നടത്തിയും പ്രതിഷേധിച്ചു. സി.പി.ഒ. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക വില്പനനടത്തി പ്രതിഷേധിച്ചത്.
സെക്രട്ടറിയേറ്റിനുമുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍ വില്പന നടത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഇവരെ സന്ദര്‍ശിച്ചു. ഉദ്യോഗാര്‍ഥികളില്‍ നിന്നും മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ ഹസന്‍ പങ്കുചേര്‍ന്നു. നിയമനസമരവുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്നതിനിടെ, പ്രശ്‌ന പരിഹാരത്തിന് ഗവര്‍ണറുടെ ഇടപെടലുണ്ടാകുമെന്ന പ്രത്യാശ ഉദ്യോഗാര്‍ഥികള്‍ പങ്കുവെക്കുന്നു. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം, വ്യത്യസ്ത സമരവുമായി കായികമെഡല്‍ ജേതാക്കളും സെക്രട്ടറിയേറ്റിനുമുന്നിലുണ്ട്. 35-ാമത് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ നടുറോഡിൽ തലകുത്തി മറിഞ്ഞും ശയനപ്രദക്ഷിണം ചെയ്തും പ്രതിഷേധിച്ചു. സർക്കാരിൽ നിന്നും ഇതുരവരെ ഒരു ഉറപ്പും ലഭിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. ആറ് വർഷമായി ജോലിക്കായി കാത്തിരിക്കുകയാണെന്നും സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്നലെ ഇവർ തല മുണ്ഡനം ചെയ്തും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: