കൊല്ലം: പതിനേഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതില്‍ (ജാരീസ് മന്‍സില്‍) ഹാരീസിനെ (35 ജാരീസ്) കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ല പോലീസ് മേധാവി ടി. നാരായണന് കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരുനാഗപ്പള്ളി തെക്കുംഭാഗം എസ്.ഐ എസ്. സന്തോഷ്കുമാര്‍, എ.എസ്.ഐമാരായ വിജയന്, രണദേവന്, സജിമോന്‍, രാജേഷ്, റഊഫ്, വനിതാ സി.പി.ഓമാരായ ശുഭ, ശാലു, സലീന മഞ്ജൂ, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ സുരേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അസമയങ്ങളില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ആയുധം കാണിച്ച് ആക്രമിച്ച് കവര്‍ച്ച, മോഷണം, കൂട്ടായ്മ കവര്‍ച്ച, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം, കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം, ആരാധനാലയം അടിച്ചു തകര്‍ക്കല്‍, സ്ഫോടക വസ്തുക്കള്‍ ഏറിഞ്ഞ് ആക്രമിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായതിനാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.
ജില്ലയില്‍ മൂന്നു മാസമായി കാപ്പ പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവായ ഏഴ് കുറ്റവാളികള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: