കശ്മീര്‍: കോവിഡ് മഹാമാരിമൂലം നീണ്ട 11 മാസമായി നിര്‍ത്തിവെച്ച തീവണ്ടി ഗതാഗതം ജമ്മുകശ്മീരില്‍ വീണ്ടും ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു.
വടക്കന്‍ കശ്മീരില്‍ ബനിഹാല്‍ മുതല്‍ ബാരമുള്ള വരെ 137 കിലോമീറ്റര്‍ ദൂരത്തിലുള്ള തീവണ്ടി ഗതാഗതമാണ് ഫിബ്രവരി 22 മുതല്‍ പുനരാരംഭിക്കുകയെന്ന് നോര്‍ത്തേണ്‍ റെയില്‍വേസ് ചീഫ് ഏരിയ മാനേജര്‍ സാദിഖ് യൂസഫ് പറഞ്ഞു.
ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഫിബ്രവരി 21ന് കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മാര്‍ച്ച് 19 മുതലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഇത് മൂലം വന്‍നഷ്ടമാണ് റെയില്‍വേയ്ക്കുണ്ടായത്. ഏകദേശം ദിവസവും 35,000 മുതല്‍ 40,000 വരെ പേര് യാത്ര ചെയ്യാറുണ്ടായിരുന്നു. ശൈത്യകാലത്ത് ദിവസേന 25,000 പേര് യാത്ര ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: