ന്യൂദല്‍ഹി : ജോലി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മുറിച്ചുകൊണ്ടാണ് ദേശീയ ഗെയിംസ് ജേതാകള്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ തസ്തികകളിലെ നിയമനം സംബന്ധിച്ച് ഒരു ഉത്തരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വേറിട്ട പ്രതിഷേധവുമായി എത്തിയത്.
35ാമത് ദേശീയ ഗെയിംസ് ഉദ്യോഗാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജോലി നല്‍കാത്തതില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. 84 ദേശീയ ഗെയിംസ് മത്സരാര്‍ത്ഥികളാണ് കഴിഞ്ഞ ഒരു മാസമായി സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച മെഡലുകളുമായി എത്തിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 84 പേര്‍ക്ക് ജോലി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്. ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. വനിത താരങ്ങള്‍ അടക്കം പ്രതിഷധ രംഗത്തുണ്ട്.
നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉദ്യോഗാര്‍ത്ഥികളും നിലവില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ 24 ദിവസത്തോളമായി സമരം നടത്തി വരികയാണ്. ഇവര്‍ക്കൊപ്പമാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ കൂടി പ്രതിഷേധവുമായി എത്തിയത്. ആവശ്യങ്ങളില്‍ തീരുമാനം ആകുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
അതേസമയം ഡിവൈഎഫ്‌ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായി്ല്ല. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി ലഭിക്കണം എന്നതാണ് തങ്ങളുടെ ആവശ്യം. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: