ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ ഒാള്‍റൗണ്ടര്‍ ക്രിസ് മോറിസിന് റെക്കോഡ്. ഐപിഎല്‍ ചരിത്രത്തിലെ താരലേലതതിലെ ഏറ്റവും വിലയേറിയ താരമായി മോറിസ് മാറി. 16.25 കോടി രൂപയ്ക്ക് മോറിസിനെ സ്വന്ചമാക്കിയത് രാജസ്ഥാന് റോയല്‍സാണ്. 16 കോടി രൂപ വാങ്ങിയ യുവരാജ് സിങ്ങിന്റെ റെക്കോഡാണ് മോറിസ് തകര്‍ത്തത്. അതേസമയം, 17 കോടി പ്രതിഫലം പറ്റുന്ന വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ വിലയേറിയ താരം. 75 ലക്ഷം രൂപയായിരുന്നു മോറിസിന്റെ അടിസ്ഥാന വില. ചെന്നൈയില്‍ പുരോഗമിക്കുന്ന താരലേലത്തില്‍ 14.25 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ് വെല്ലിനെ സ്വന്തമാക്കി. ഏഴുകോടിക്ക് ഇംഗണ്ട് താരം മോയിന്‍ അലിലെ ചെന്നൈ സൂപ്പര്‍ കിങ്സും ഇന്ത്യന്‍ താരം ശിവം ദുബെയെ 4.4 കോടിക്ക് രാജസ്ഥാന് റോയല്‍സും ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.2 കോടിക്ക് കോല്‍ക്കത്ത് നൈറ്റ് റൈഡേഴ്സും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: