ശ്രീനഗര്‍: ശ്രീനഗറിലെ സോനാവാറിലെ കൃഷ്ണ വൈഷ്ണോ ധാബ ഹോട്ടലിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഹോട്ടലുടമയുടെ മകന് നേരെ വെടിവെപ്പ്. ഗുരുതരമായ പരിക്കുകളോടെ 22 കാരനായ ആകാശ് മെഹ്റ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുസ്ലിം ജന്‍ബാസ് ഫോഴ്സ് എന്ന നിരോധിക്കപ്പെട്ട സംഘടനയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പറയുന്നു. മെഹ്ബൂബ മെഹ്തി, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം കശ്മീരികളല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമാണിത്. ജമ്മുകശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥലം വാങ്ങാന്‍ പുതിയ നിയമം അനുശാസിക്കുന്നു. ഹിന്ദുക്കളായ ബിസിനസുകാര്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ 31 വര്‍ഷത്തിന് ശേഷം ഒരു ഹിന്ദു ക്ഷേത്രം തുറന്നിരുന്നു. 90കളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദശകമായി നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ ജമ്മുകശ്മീരില്‍ അടഞ്ഞുകിടക്കുകയാണ്.
ആകാശ് മെഹ്റയെ വെടിവെച്ച തീവ്രവാദികള്‍ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടെന്ന ചില സാക്ഷിമൊഴികളെത്തുടര്ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളിലെയും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കണ്‍ട്രീസിലെയും(ഒഐസി) രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ രണ്ട് ദിവസത്തെ സ്ന്ദര്‍ശനത്തിന് എത്തിയ സമയത്താണ് ഈ ആക്രമണം.
20 വിദേശ പ്രതിനിധികള്‍ താമസിക്കുന്ന ലളിത് ഹോട്ടലിന് അടുത്താണ് കൃഷ്ണ ധാബ സ്ഥിതിചെയ്യുന്നത്. വെജിറ്റേറിയന്‍ ഭക്ഷണത്തിന് പേര് കേട്ട ഹോട്ടലാണ് കൃഷ്ണ ധാബ. ദുര്ഗനാഗ് പ്രദേശത്താണ് ഈ ഹോട്ടല്‍. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ്, യുഎന്‍ മിലിറ്ററി ഒബ്സര്‍വേഴ്സ് ഗ്രൂപ്പ് ഫോര്‍ ഇന്ത്യ ആന്റ് പാകിസ്ഥാന് തുടങ്ങിയ നിരവധി ഉയര്‍ന്ന തന്ത്രപ്രധാന ഓഫീസുകളും വസതികളും നിലകൊള്ളുന്ന പ്രദേശമാണ് കൃഷ്ണ ധാബ സ്ഥിതി ചെയ്യുന്ന ദുര്ഗനാഗ്.
ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം കശ്മീരികളല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമാണിത്. ജനവരി തുടക്കത്തില്‍ ആഭരണവ്യാപാരിയായ സത്പലിനെതിരെ നടന്ന ആക്രമണമാണ് ആദ്യത്തേത്. കഴിഞ്ഞ അഞ്ച് ദശകമായി കശ്മീരില്‍ സ്ഥിരതാമസക്കാരനാണ് സത്പല്‍. ലഷ്കര്‍ ഇ ത്വയിബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ഈ ആക്രമണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: