കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ നിയമജ്ഞനും മുന്‍ ബീഹാര്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം.രാമജോയ്‌സ് എക്കാലത്തും സ്മരിക്കപ്പെടുന്ന രാഷ്‌ട്ര സ്‌നേഹിയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ആ വിജ്ഞാനതേജസ്സ് നമ്മെ വിട്ടുപോയത്.
അദ്ദേഹത്തിന്റെ ഒരുപ്രസംഗം ഞാന്‍ കേള്‍ക്കുന്നത് ഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ ഒരു ലക്ചര്‍ ക്ലാസിലായിരുന്നു. പിന്നീട് അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച ഒരു ചര്‍ച്ചാവേദിയിലായിരുന്നു അദ്ദേഹത്തെ അടുത്തറിഞ്ഞത്. അദ്ദേഹത്തിന്റെ വിഷയത്തിലുള്ള അഗാധ പാണ്ഡിത്യം എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ ആകര്‍ഷിച്ചു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.
പിന്നീട് പല അവസരങ്ങളിലും അദ്ദേഹത്തെ നേരിട്ട് കാണുവാനും ഭാരതീയ നീതിശാസ്ത്രത്തെക്കുറിച്ച് ചോദിച്ച് അറിയുവാനും എനിക്ക് അവസരം ലഭിക്കുകയുണ്ടായി. പൗരാണിക ഭാരതത്തിലെ ഋഷിപ്രോക്തങ്ങളായ തത്വജ്ഞാനത്തില്‍ അടങ്ങിയിട്ടുള്ള നീതിന്യായ വിജ്ഞാനത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനാകുമായിരുന്നു. നമ്മുടെ നിയമവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഭാരതീയ നീതിശാസ്ത്രത്തെ സംബന്ധിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്റെ വ്യക്തിപരമായി അദ്ദേഹത്തോടുണ്ടായിരുന്ന ആദരവും ആകര്‍ഷണവുമാണ് എന്റെ പിഎച്ച്ഡി പ്രബന്ധത്തിനായി ഞാന്‍ ‘പൗരാണിക ഭാരതീയ നിയമസംഹിതകളിലെ ആധുനിക അന്താരാഷ്‌ട്ര നിയമതത്വങ്ങള്‍’ എന്ന വിഷയംതന്നെ തെരഞ്ഞെടുക്കാന്‍ കാരണം.
അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച വേദിയില്‍ അദ്ദേഹം ഭാരതത്തിന്റെ രാഷ്‌ട്രസങ്കല്‍പ്പവും അതില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യസങ്കല്‍പങ്ങളെയും കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ കടന്നുകൂടിയ ഒരു ചെറിയ ആശയം പിന്നീട് അദ്ദേഹവുമായി സംസാരിക്കുകയും തുടര്‍ന്ന് അത് ഒരു പ്രബന്ധരൂപത്തില്‍ എനിക്ക് എഴുതിതീര്‍ക്കുവാനും സാധിച്ചു. അത് അദ്ദേഹം പറഞ്ഞതില്‍നിന്ന് ഭാരത രാഷ്‌ട്രത്തിലുള്ള അനവധി രാജ്യസമ്പ്രദായത്തില്‍ അവ തമ്മില്‍ നിലനിന്നിരുന്ന അന്താരാഷ്‌ട്ര ഉടമ്പടികളും വിനിമയങ്ങളും ഒരു ഉദാത്തമായ അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാന തത്വത്തില്‍ അധിഷ്ഠിതമായിരുന്നു എന്ന് കാണാമെന്ന് എനിക്ക് തോന്നുകയും ചെയ്തു. യൂറോപ്യന്‍മാരുടെ കാഴ്ചപ്പാടില്‍ ലീഗ് ഓഫ് നേഷന്‍സും യുണൈറ്റഡ് നേഷന്‍സും മറ്റും ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതത്തില്‍ ഒരു അന്താരാഷ്‌ട്ര നിയമം നിലനിന്നിരുന്നു. ധര്‍മ്മത്തില്‍ അധിഷ്ഠിതമായിതന്നെ.
ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. ഒരു സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ നിദാനം ശക്തമായ ഒരു നീതിന്യായ വ്യവസ്ഥയിലൂടെയാണെന്ന്. പരസ്പരം കലഹിക്കുന്ന ഒരു ജനതയില്‍നിന്ന് കലയും സംസ്‌കാരവും ജനിക്കുകയില്ല. പൗരാണിക ഭാരതത്തില്‍ വളര്‍ന്നുവന്ന സംസ്‌കാരം തീര്‍ത്തും ഒരു സമാധാന ശാന്തമായ ജനജീവിതത്തില്‍നിന്നാണ്. അതിന് നിദാനം സുശക്തവും എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമായ ഒരു നീതിന്യായ വ്യവസ്ഥയുമാണ്. അദ്ദേഹം പറഞ്ഞുവച്ചത് ഭാരതത്തില്‍ ആയിരക്കണക്കായ വര്‍ഷങ്ങള്‍ക്ക് മുമ്പേ വളര്‍ന്നു വികസിച്ച ഒരു നീതിന്യായ നിര്‍വഹണ സംവിധാനം ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുള്ളത് ഇക്കാര്യങ്ങള്‍ തന്നെയാണ്.
ശബരിമല കേസില്‍ ബഹു. സുപ്രീംകോടതി പറഞ്ഞ ഇീിേെശൗേശേീിമഹ ങീൃമഹശ്യേ എന്ന സംജ്ഞയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രാമാസാര്‍ പറഞ്ഞ ഒരു കാര്യം എനിക്ക് ഓര്‍മ്മവരികയുണ്ടായി. അദ്ദേഹം പറഞ്ഞത് നമ്മുടെ ഭരണഘടനയുടെ ആത്മാവ് ഭാരതീയമാണ്. ഇീിേെശൗേശേീിമഹ ങീൃമഹശ്യേ എന്നാല്‍ ടീൗഹ ീള ഇീിേെശൗേശേീി എന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്ന, ഋഷികളാല്‍ ഉപദേശിച്ച് ജനത സാംശീകരിച്ച നീതിന്യായ ബോധം അതാണ് നമ്മുടെ ഭരണഘടനയുടെ ഘടനയെ സ്വാധീനിച്ചിരിക്കുന്നത്. പാരമ്പര്യ മാതൃകയില്‍ ചിട്ടപ്പെടുത്തിയതെങ്കിലും നമ്മുടെ ഭരണഘടന നിലകൊള്ളുന്നത് ഭാരതീയ കാഴ്ചപ്പാടിലാണ്്. അങ്ങനെയേ അതിന് നിലനില്‍ക്കാന്‍ സാധിക്കൂ. അത് ഈ നാട്ടിലെ ആചാരാനുഷ്ഠാനങ്ങളിലൂടെ തലമുറ കൈമാറിയ ചില അറിവുകളില്‍ അധിഷ്ഠിതമാണല്ലോ.
രാമാസാര്‍ ഒരു അറിവിന്റെ നിറകുടമായിരുന്നു. രാഷ്‌ട്രസ്‌നേഹത്തിന്റെ ഒരു വക്താവായിരുന്നു. നമ്മുടെ രാഷ്‌ട്രത്തിന്റെ മറഞ്ഞുപോയ വിജ്ഞാന കൈരളിയെ ആധുനിക ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുവാന്‍ അദ്ദേഹം അനുഷ്ഠിച്ച ആ തപസ്സ് അനുകരണീയമാണ്. ആ തീനാളം തലമുറകളിലേക്ക് കൈമാറണമെന്ന് അദ്ദേഹം അത്യന്തം ആഗ്രഹിച്ചിരുന്നു. എന്റെ പ്രബന്ധത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോഴെല്ലാം അദ്ദേഹം എന്നില്‍ ചൊരിഞ്ഞ വാത്‌സല്യത്തിനുള്ള ഹേതുതന്നെ ഈ വിഷയങ്ങള്‍ പൊതുജന സമക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ തലമുറ മുന്നോട്ടുവരണമെന്ന ആഗ്രഹംതന്നെയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസും പിന്നീട് ഗവര്‍ണറുമൊക്കെയായി ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹം തന്റെ സമയം മുഴുവനും ഈ ഒരു കാഴ്ചപ്പാടിനായി ഉഴിഞ്ഞുവച്ചു. 1931 ജൂലായ് 27ന് കര്‍ണാടകയിലെ ശിവമോഗ്ഗ എന്ന സ്ഥലത്ത് നരസിംഹ ജോയ്‌സിന്റെയും ലക്ഷ്മീദേവമ്മയുടെയും മകനായിട്ടാണ് ജസ്റ്റിസ് എം. രാമജോയ്‌സ് ജനിച്ചത്. ശിവമോഗ്ഗയിലും ബംഗളൂരുവിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അഭിഭാഷകനായി കര്‍ണാടക ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ രാഷ്‌ട്രീയസവയംസേവക സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ തത്വചിന്തയിലും പൗരാണിക ഭാരതീയ നീതിശാസ്ത്രത്തിലും വലിയ വിജ്ഞാനത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
ഡോ. രാജേന്ദ്രകുമാര്‍
(കേരള ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: