ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) സമാധാനപാലകര്‍ക്ക് രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തശേഷം ഇന്ത്യ വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി പുതിയൊരു ചുവടുവെപ്പ് നടത്തുകയാണ്. ഏറ്റുമുട്ടലുകള്‍ നടന്ന രാഷ്‌ട്രങ്ങളില്‍ സമാധാനപ്രക്രിയ പുനസ്ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭാ നിയോഗിക്കുന്നവരാണ് യുഎന്‍ പീസ്‌കീപ്പേഴ്‌സ് എന്നറിയപ്പെടുന്ന സമാധാനപാലകര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരും, പൊലീസ് ഉദ്യോഗസ്ഥരും സിവിലിയന്‍ അംഗങ്ങളും ഉള്‍പ്പെട്ടവരാണ് യുഎന്നിന്റെ പീസ് കീപ്പര്‍മാര്‍.
ഐക്യരാഷ്‌ട്രസഭാ സുരക്ഷാകൗണ്‍സിലില്‍ തുറന്നസംവാദത്തില്‍ സംസാരിക്കുവേയായിരുന്നു വിദേശകാര്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘യുഎന്‍ പീസ്‌കീപ്പര്‍മാരെ മനസ്സില്‍കണ്ട്, രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സമ്മാനിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു,’ സദസ്സില്‍ നിന്നുയര്‍ന്ന ഹര്‍ഷാവരത്തിനിടെ മന്ത്രി പറഞ്ഞു.
അടുത്ത ആറ് മാസത്തില്‍ 30 കോടി ജനങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കമെന്നും അദ്ദഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: