തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി പിണറായി സർക്കാർ ആദരിച്ചത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് മാത്രമല്ല, സോഷ്യൽ മീഡയയിലൂടെ ശബരിമല സന്നിധാനത്ത് നീട്ടിത്തുപ്പാൻ ആഹ്വാനം നൽകിയ ദേശാഭിമാനി സബ് എഡിറ്റർ നിഷ അഭിനയെയും. നാടക വിഭാഗത്തിലാണ് ജിഷയ്‌ക്ക് പുരസ്കാരം. ‘മീശ’യോടൊപ്പമോ അതിന് മുകളിലോ ചേർത്തുവയ്‌ക്കാവുന്ന മറ്റൊരു അവാർഡാണ് ജിഷ അഭിനയ്‌ക്ക് പിണറായി നൽകിയത്.
അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അതുവഴി വർഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകൾ വിതയ്‌ക്കുന്നതുമാണ് ജിഷയുടെ ഒരോ ഫേസ്ബുക്ക് പോസ്റ്റും. ഇതിലൂടെ ഹിന്ദുമതത്തിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ അക്രമത്തിന് കളമൊരുക്കുകയാണ് ലക്ഷ്യമിട്ടത്. ജിഷ അഭിനയയുടെ പല പോസ്റ്റുകളും അശ്ലീലവും ലൈംഗികചുവയുള്ളതും സദാചാരവിരുദ്ധതയും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതുമാണ്.
വിശ്വാസികളെ മാത്രമല്ല ശബരിമലയെയും അയ്യപ്പനെയും മുറിവേൽപ്പിക്കുന്നതാണ് ജിഷയുടെ പോസ്റ്റുകൾ. ജിഷയുടെ ഒരു പോസ്റ്റിൽ രഹന ഫാത്തിമയോടും കവിതയോടും ദർശനം കഴിഞ്ഞ് ഇറങ്ങും മുമ്പ് ഒന്നുനീട്ടിത്തുപ്പാൻ ആവശ്യപ്പെടുന്നു. ‘യുവതികൾ പതിനെട്ടാം പടി കയറിയാൽ ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി, തോന്നുമ്പോൾ പൂട്ടി താക്കോൽ കൗപീനത്തിൽ വെച്ചുപോകാൻ ഇതുതന്റെ സ്വത്താണോ… പുണ്യാഹം തളിക്കണം പോലും….രഹനാ കവിതാ ഇറങ്ങും മുമ്പ് ഒന്നു നീട്ടി തുപ്പ്…‘ ഇങ്ങനെയാണ് ജിഷ അഭിനയയുടെ ഒരു പോസ്റ്റ്.
മറ്റൊരു പോസ്റ്റ് ഇങ്ങനെ: അല്ലയോ അയ്യപ്പാ….ഏതിരുട്ടിലും ആദരവോടെ, സ്നേഹാർദ്രമായ്, വിരൽ ചേർത്തുപിടിക്കുന്ന ആൺകൂട്ടിനെയാണ് പെണ്ണ് കാംക്ഷിക്കുന്നത്…അല്ലാതെ പെണ്മുഖം കാണുമ്പോഴേക്കും ‘മുട്ടുന്നവനെയല്ല’, ആയതിനാൽ ഞങ്ങളെയും ഒന്നു കണ്ണുതുറന്നു കണ്ടാലും. ഇത്തരം പോസ്റ്റുകളിലൂടെ അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാട്ടി തൃശൂർ അയ്യന്തോളിലെ കേരള അയ്യപ്പ ഡിവോട്ടീ ഫോറം പോലീസിൽ പരാതിയും നൽകിയിരുന്നു.
ഹിന്ദു സമൂഹത്തിന്റെ മനസിൽ മുറിവേൽപ്പിച്ച ജിഷയ്‌ക്ക് സാഹിത്യ അക്കാദമി അവാർഡ് നൽകിയതിലൂടെ പിണറായി വീണ്ടും ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. എത്രത്തോളം ഹിന്ദുവിശ്വാസത്തെ മുറിവേൽപ്പിക്കാമോ അത്രത്തോളം അവരുടെ പുരസ്കാര ലഭ്യതയിലേക്കുള്ള ദൂരം കുറയുന്നു എന്ന് വേണം ഇത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: