തിരുവനന്തപുരം: താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍. റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേര്‍ക്കെങ്കിലും നിയമനം വേണമെന്നും ഇവർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമരം നിർത്തില്ലെന്നും ശക്തമാക്കുമെന്നും സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സും വ്യക്തമാക്കി. സർക്കാർ തീരുമാനം പോലീസ് ഉദ്യോഗാർത്ഥികളെ ബാധിക്കുന്നതല്ല. സ്പെഷ്യൽ റൂൾ കൊണ്ട് വന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം. അതുവരെ സമരം തുടരുമെന്നും സിപിഒ റാങ്ക് ഹോൾഡേഴ്സ് പറയുന്നു.
തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് നേരത്തേ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിലയ പറഞ്ഞിരുന്നു. ‘അധിക തസ്‌തികകള്‍ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയമനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാല്‍ ഒമ്പതിനായിരത്തിലധികം നിയമനം നടക്കും.
എല്‍ഡി പോലുളള ലിസ്റ്റുകളില്‍ മാസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ഒരുപാട് നിയമനങ്ങള്‍ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പോസ്‌റ്റുകളാണ് ചോദിക്കുന്നതെന്നുമാണ് ലയ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: