ന്യൂദല്‍ഹി: കേരളത്തില്‍ കൊറോണ വൈറസിന്റെ അതിവ്യാപനം നടക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ താക്കീത് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു.
രാജ്യത്തെ കൊറോണ കേസുകളിള്‍ കേരളം രണ്ടാമതാണ്. രാജ്യത്തെ ആകെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഈ കണക്കില്‍ ഒന്നാമത്. രാജ്യത്തെ 72 ശതമാനം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ കോവിഡിന്റെ മൂന്ന് വകഭേദങ്ങളണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈറസ് സാന്നിദ്ധ്യമാണ് രാജ്യത്ത് കണ്ടെത്തിയിട്ടുള്ളത്. യു.കെയില്‍ നിന്നുള്ള വൈറസ് 187 പേരിലാണ് കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള മടങ്ങിയ നാല് പേരിലും ബ്രസീലില്‍ നിന്നുള്ള ഒരാളിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എല്ലാവരും ക്വാറന്റീനിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: