മുംബൈ: വീണ്ടും ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണി. ചരിത്രത്തില്‍ ആദ്യമായി ഇന്ന് ബോംബെ ഓഹരി സൂചിക 52,000 കടന്നു. രാവിലെ വ്യാപാരത്തുടക്കത്തിലുണ്ടായ കുതിപ്പാണ് സെന്‍സെക്സിനെ നിര്‍ണായക നേട്ടത്തില്‍ എത്തിച്ചത്.രാവിലെ 597 പോയിന്റ് ഉയര്‍ന്ന സെന്‍സെക്സ് 52,141ല്‍ എത്തി. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
നേട്ടം ഉണ്ടാക്കിയ ഓഹരികള്‍:
അദാനി, പവര്‍ ഗ്രിഡ് കോര്പ്പറേഷന്, ഒ.എന്‍ജി.സി, ടാറ്റ സ്റ്റീല്‍, ഹിറ്റാല്കോ, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊടാക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്.
വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഓഹരികള്‍
നെസ്ലെ, ഇന്‍ഫോ എഡ്ജ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്.
ഈ മാസം മൂന്ന് സെന്‍സെക്സ് ആദ്യമായി അന്‍പതിനായിരത്തിനു മുകളില്‍ ക്ലോസ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: