കൊച്ചി: ഖാദി ബോര്‍ഡ് പറയുന്നത് കള്ളക്കണക്ക്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതുവരെ 25 കോടി രൂപയുടെ മാസ്ക് വിറ്റഴിച്ചെന്ന് ഖാദി ബോര്‍ഡ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ മൊത്തം വിറ്റുവരവിന്റെ കണക്ക് പുറത്തുവന്നപ്പോള്‍ ആകെ വരുമാനം 21.34 കോടി രൂപ മാത്രം.
2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ (2021 ജനുവരി 15 വരെയുള്ള കണക്ക് അനുസരിച്ച്) മൊത്തം വിറ്റുവരവ് 21.34 കോടിയാണെന്ന് വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ലഭിച്ച രേഖ വ്യക്തമാകുന്നു. അതായത് ബോര്‍ഡ് പുറത്തുവിട്ട മാസ്ക് വില്‍പ്പനയുടെ കണക്കില്‍ നിന്നുപോലും 3.66 കോടിയുടെ കുറവ്. ബോര്‍ഡ് പുറത്തുവിട്ട കണക്കുകളില്‍ വന്‍ പിഴവുകള്‍ എന്നത് വ്യക്തം.
ഖാദി മാസ്ക് വില്‍പ്പനയിലൂടെ ലഭിച്ച ലാഭ വിഹിതത്തില്‍ നിന്ന് കൊവിഡ് പ്രത്യേക പാക്കേജ് ആയി ഖാദി ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനസഹായം നല്‍കുമെന്ന് ബോര്‍ഡ് പറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: