ന്യൂദല്‍ഹി: ദല്‍ഹി സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തു വിവാദത്തിലായ അന്താരാഷ്ട്ര പോപ് താരം റിഹാന വീണ്ടും കുരുക്കില്‍. സ്വന്തം അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി പോപ്താരം റിഹാന തന്റെ ചിത്രം ട്വീറ്റ് ചെയ്തു. സാവേജ് എക്സ് ഫെന്റി എന്ന ബ്രാന്‍ഡിനായി ആണ് റിഹാന അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തത്. വെള്ളി നിറത്തില്‍ നീളമുള്ള മാലയില്‍ ഗണേശ ഭഗവാന്റെ രൂപം ലോക്കറ്റായി കോര്‍ത്തിട്ടിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സ്വന്തം ബ്രാന്‍ഡിന്റെ പ്രമോഷനായി ഇത്തരത്തില്‍ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെ അവഹേളിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേര് റിഹാനയുടെ ട്വീറ്റിന് മറുപടിയായി എത്തി.
കുറച്ചു ആഴ്ചകള്‍ക്കു മുന്‍പ് ഇതേ അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഹിന്ദു ക്ഷേത്രത്തില്‍ റിഹാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം, തന്റെ അടിവസ്ത്ര ബ്രാന്‍ഡായ ഫെന്റിക്ക് വേണ്ടി വെര്‍ച്വല്‍ റണ്‍വേ ഷോയില്‍ ഖുറാനിലെ വചനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനങ്ങള്‍ ആലപിച്ചതിന് മുസ്ലിം സമൂഹത്തോട് മാപ്പ് ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: