കണ്ണൂര്‍: പഞ്ചസാരയ്ക്ക് പകരം കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച സിറപ്പുമായി സ്വാശ്രയ കൂട്ടായ്മ. കണ്ണൂരിലെ കരിമ്പു ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ കാവുങ്കല്‍ പൂമ്പാറ്റ സ്വാശ്രയ സംഘമാണ് പപ്പുവാന്‍ കെയ്ന്‍ സിറപ്പെന്ന ബ്രാന്‍ഡ് നാമത്തില്‍ പഞ്ചസാരയുള്പ്പെടെയുളള മധുര വസ്തുക്കള്‍ക്ക് ബദലായി ലായനി പുറത്തിറക്കുന്നത്.
സംരംഭത്തിന്റെ ലോഗോയ്ക്കുളള ട്രേഡ് മാര്‍ക്ക് കഴിഞ്ഞ ദിവസം സംഘത്തിന് അനുവദിച്ചു കിട്ടി. സാമ്പിളെന് നിലയില്‍ ഉല്‍പ്പാദനം നടത്തി കഴിഞ്ഞ സിറപ്പ് ഏപ്രില്‍ മാസത്തോടെ വിപണിയിലേക്കുളള ഒന്നാം ഘട്ട ഉല്‍പ്പാദനം ആരംഭിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നൂറു ശതമാനവും പ്രകൃതി ദത്തമായ സിറപ്പ് ഐസിഎആര്‍-എസ്ബിഐ വികസിപ്പിച്ചെടുത്ത ഉല്‍പ്പാദന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.
പ്രധാന ന്യൂട്രീന്സായ കാല്‍സ്യം, അയേണ്‍,മഗ്നീഷ്യം, സിങ്ക്,,ഫോസ്ഫറസ്, വിറ്റാമിന്‍ ബി,മാംഗനീസ് തുടങ്ങിയവയുടെ കലവറയായ ഈ സിറപ്പ് വളരെ ആരോഗ്യപ്രദമായ ഒന്നാണെന്നും നിത്യ ജീവിതത്തില്‍ പഞ്ചസാരയ്ക്ക് പകരം മധുരത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണെന്നും സംരംഭകര്‍ പറഞ്ഞു. നിത്യോപയോഗത്തിനുളള ചായ, കാപ്പി തുടങ്ങിയവയോടൊപ്പം ബിസ്ക്കറ്റുകള്‍, കെയ്ക്ക് എന്നിവയ്ക്ക് പകരമായും ഫ്രൂട്ട് സലാഡിന് മുകളിലെ ടോപ്പിംഗിന്, ദോ, ബ്രഡ് എന്നിവയോടൊപ്പം കഴിക്കാന്‍ മികച്ച ലായനിയാണ്.
അര ലിറ്ററിന് 190 രൂപയോളം ഉല്‍പ്പാദന ചിലവു വരുന്ന ലായനിയുടെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആയുര്‍വ്വേദ മരുന്നുകളിലും, അലോപ്പതി കഫ് സിറ്റപ്പുകളിലും ഉപയോഗിക്കാവുന്നതാണ്. ചോക്കളേറ്റുകളിലും ഐസ്ക്രീമിലും ഉപയോഗിക്കാനുളള സാധ്യതകളും ലക്ഷ്യമിടുന്നതായി സംരംഭകര്‍ പറഞ്ഞു. സിറപ്പിനാവശ്യമായ കരിമ്പ് ആദ്യഘട്ടത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നും പിന്നീട് നാട്ടില്‍തന്നെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ശര്‍ക്കരയിലും മറ്റ് അനുബന്ധ ഉല്പ്പന്നങ്ങളിലേയും മായം ചേര്‍ക്കല്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പ് ഗവേഷണ കേന്ദ്രം(ഐസിഎആര്‍-എസ്ബിഐ) വികസിപ്പിച്ചെടുത്ത ഉല്‍പ്പാദന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിറപ്പ് നിര്‍മ്മിക്കുന്നുവെന്ന നിലയില്‍ സ്വാശ്രയ സംഘ കൂട്ടായ്മ ഒരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് ഏറ്റെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎആര്‍-എസ്ബിഐ കണ്ണൂര്‍ കേന്ദ്രം മേധാവി ഡോ. കെ. ചന്ദ്രന്, പട്ടുവം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് വി.വി. രാന്‍, സംഘം സെക്രട്ടറി എം. രാജന്, പ്രസിഡണ്ട് പി. പ്രഭാകരന്, കോഡിനേറ്റര്‍ സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: