ന്യൂദല്‍ഹി : ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് കോവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം. വാക്സിന് ആഗോള തലത്തില്‍ ഉപയോഗിക്കാനും ഡബ്ല്യൂഎച്ച്ഒ ഇതോടൊപ്പം അംഗീകാരം നല്കി.
വാക്സിന് വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തല്‍. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിര്‍മിക്കുന്നത്.
നാല് ആഴ്ചകളുടെ പഠനകള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന കൊവിഷീല്‍ഡിന് അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് വിതരണം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം പുറത്തുവന്നതോടെ യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്സിന് നല്‍കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: