ആഗ്രാ നഗരത്തില്‍ സര്‍വ്വത്ര വൃത്താന്തം പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതപ്പെട്ടു. ബാദശാഹയുടെ മൂക്കിനു താഴെ നിന്ന് പുത്രനോടൊപ്പം പലായനം ചെയ്ത മറാഠാരാജേയുടെ സാഹസത്തെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍ ബാദശാഹയുടെ ഉറക്കം കെടുത്തി.
ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം പോളാദഖാന്‍ അറിഞ്ഞു, ശിവാജിയെക്കുറിച്ചല്ല, മറിച്ച് എങ്ങനെയാണ് അദ്ദേഹം അവിടുന്ന് കടന്നുകളഞ്ഞതെന്ന്. ശിവാജിയും സംഭാജിയും മധുരപലഹാര കൊട്ടകളില്‍ ഇരുന്നാണ് പുറത്തുപോയതെന്ന് അറിഞ്ഞു. നഗരത്തില്‍ ഈ വാര്‍ത്തയും പരന്നു. മധുരം കഴിച്ച് ആനന്ദമനുഭവിച്ചവരുടെ മുഖത്ത് ചെറുനാരങ്ങ പിഴിഞ്ഞതുപോലെയായി. ശിവാജിയുടെ പ്രതിഭാപ്രകാശം കൊണ്ട് ഔറംഗസേബിന്റെ കണ്ണില്‍ ഇരുട്ട് കയറി.
ക്രമേണ ഈ വര്‍ത്തമാനം ദേശത്ത് എല്ലായിടത്തും പടര്‍ന്നു. ലോകത്ത് കല്പ്പിതകഥകളെഴുതുന്നതില് നിപുണന്മാരായവരും ശിവാജി സ്വീകരിച്ച ഉപായം കേട്ട് പരാജയം അംഗീകരിച്ചു. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതൊരത്യപൂര്വ സംഭവമാണെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നുവരെ ജയില്‍ ചാടി രക്ഷപ്പെട്ട തടവുകാരുടെ സംഖ്യ ഏറെ ഉണ്ടാവാം. കൈക്കൂലി കൊടുത്ത്, ഭിത്തിതുരന്ന്, താഴ് പൊട്ടിച്ച് എന്നിങ്ങനെ പോയവരുടെ സംഖ്യയും വളരെ കൂടുതലാവാം. എന്നാല്‍ ശത്രുവിന്റെ രാജധാനിയില്‍ ശത്രുസൈന്യത്തിന്റെ സുരക്ഷാ വ്യവസ്ഥയെ ഭേദിച്ച് അവരുടെ മുഖത്ത് മധുരമിട്ട് അവരുടെ ആശീര്‍വാദം വാങ്ങി അച്ഛനും മകനും
കടന്നുകളഞ്ഞു. എന്നുതന്നെയല്ല ഒരാളൊ ഒരു ദിവസമോ അല്ല, ആനകള്‍, കുതിരകള്‍, രത്നങ്ങള്‍, സേവകന്മാര്, സൈനികര്‍ ഉള്‍പ്പെടെ തന്റെ മകനേയും കൊണ്ട് ആയിരത്തിലേറെ മൈല്‍ ദൂരം ശത്രുപ്രദേശത്തുകൂടി ഉള്ള പലായനം!! ശിവാജിയെപ്പോലെ ശിവാജി മാത്രം അദ്ദേഹത്തോടൊപ്പം തുലനം ചെയ്യാന്‍ മറ്റൊരാളില്ല തന്നെ.
ഇനിയങ്ങോട്ട് പതുക്കെ പോയാല്‍ അപായം അധികമായിരിക്കും. ശത്രു സങ്കല്പ്പ ലോകത്തില്‍ ഇരിക്കുന്ന കാലം 17-18 മണിക്കൂര്‍ സമയം മാത്രമാണ്, ആത്മരക്ഷണത്തിന് ആധാരം. ഇനിയിപ്പോള്‍ ഔറംഗസേബിന്റെ രഹസ്യവിഭാഗത്തിന്റെ ജാലം എല്ലായിടവും തന്നെ അനുഗമിക്കുന്നുണ്ടാകുമെന്ന് ശിവാജിക്കറിയാം. അതുകൊണ്ട് വില്ലില്‍നിന്നു വിട്ട അമ്പുപോലെ അവര്‍ ദക്ഷിണ ദിശയിലേക്ക് വായുവേഗത്തില്‍ സഞ്ചരിച്ചു. വഴിയില്‍ ഓരോ പഥവും അപകടം നിറഞ്ഞതാണ്. ഓരോ ഗ്രാമവും ആപത്തുകളുടെ കൂടാണ്. ശിവാജിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കും എന്ന ആശകൊണ്ട് മുഗള്‍ സൈനികരും രഹസ്യ വിഭാഗക്കാരും അനേകം മുസ്ലിങ്ങളും അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. വടക്കുനിന്ന് തെക്കോട്ടുള്ള യാത്രയില്‍ ശ്രീസമര്ത്ഥ രാമദാസ സ്വാമികളുടെ മഠങ്ങള്‍ ശിവാജിക്ക് വിശേഷിച്ചു സഹായങ്ങള്‍ ചെയ്തു. പലതവണ ശിവാജി ശത്രുവിന്റെ കൈയില്‍ പെട്ടതുപോലെ ആയി.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: